തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും ,സേ പരീക്ഷ എന്ന് നടക്കുമെന്നറിയാതെ ആശങ്കയിൽ നാലായിരത്തോളം വിദ്യാർത്ഥികൾ. പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുക കൂടി ചെയ്തതോടെ, ഇക്കൊല്ലം ഉപരി പഠനത്തിനുള്ള അവസരം നഷ്ടപ്പെടുമോയെന്ന പേടിയിലാണവർ.
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ആഗസ്റ്റ് 14 വരെയാണ് . ഇതിനിടയിൽ സേ പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുക .പ്രായോഗികമല്ല. സേ ഫലം വരുന്നത് വരെ പ്ലസ് വൺ അപേക്ഷാ തിയതി നീട്ടുകയാണ് പോംവഴി.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ. 4,22,092 വിദ്യാർത്ഥികളിൽ 4,17101 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. യോഗ്യത നേടാത്തവരും ,കൊവിഡിനിടെ മാറ്റി വച്ച് വീണ്ടും നടത്തിയ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് പരീക്ഷ എഴുതാൻ കഴിയാത്തവരും ഉൾപ്പെടെ നാലായിരത്തോളം പേരാണ് സേ പരീക്ഷയെഴുതാനുള്ലത്. പരമാവധി മൂന്ന് വിഷയങ്ങളിലാണ് രജിസ്റ്റർ ചെയ്യാനാവുക.
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സേ പരീക്ഷ എന്ന് നടത്താനാവുമെന്ന് അധികൃതർക്ക് നിശ്ചയമില്ല.
പ്ലസ് ടു സേ പരീക്ഷയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല.
'എസ്.എസ്.എൽ.സി സേ പരീക്ഷ നടത്താൻ അനുമതി നേടി സർക്കാരിന് കത്ത് നൽകിയിരുന്നു. പരീക്ഷ എപ്പോൾ നടത്തുമെന്ന കാര്യത്തിൽ വിവരമൊന്നും ലഭിച്ചിട്ടില്ല'.
- ലാൽ കെ.ഐ
പരീക്ഷാ സെക്രട്ടറി