വിതുര:വിതുര പഞ്ചായത്തിലെ തേവിയോട് വാർഡിലെ ചിറ്റാർ മൂന്ന്മുക്ക് മേഖലയിൽ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. വാർഡ്‌ വികസനഫണ്ടിൽ നിന്നു അനുവദിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ചു. പൈപ്പ് ലൈൻ സ്ഥാപിച്ചാണ് കുടിനീർക്ഷാമം പരിഹരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം തേവിയോട് വാർഡ്‌ മെമ്പർ ജി.പി.പ്രേംഗോപകുമാർ നിർവഹിച്ചു.