വിതുര.. തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചെറ്റച്ചൽ മരുതുംമൂട് പ്രദേശത്ത്‌ സാമൂഹിക വിരുദ്ധ ശല്യം വർദ്ധിച്ചതായി പരാതി. മദ്യപസംഘങ്ങളുടെ വിളയാട്ടം കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടിലാണെന്നും അടുത്ത കാലത്തായി ഇവിടെ നിരവധി മോഷണങ്ങൾ നടന്നതായും ചൂണ്ടിക്കാട്ടി മരുതുംമൂട് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഇ.എം.നസിർ,വിതുര ജനാർദ്ദനൻ,ടി.വി. പുഷ്ക്കരൻ എന്നിവർ പൊലിസിൽ പരാതി നൽകി. പ്രദേശത്ത്‌ പട്രോളിംഗ് ശക്തിപ്പെടുത്തുമെന്ന് വിതുര സി.ഐ. എസ്.ശ്രീജിത്ത്‌, എസ്.ഐ. വി. എൽ.സുധീഷ് എന്നിവർ അറിയിച്ചു.