നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണ നിരോധനം ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്നും നിരവധി ആൾക്കാർ മദ്യം വാങ്ങുന്നതിനായി തിരുപുറത്തെ പുത്തൻ കടയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റിൽ വരുന്നത് രോഗവ്യാപനത്തിന് കാരണമാകുന്നതിനാൽ ഔട്ട് ലെറ്റ് താത്കാലികമായി പൂട്ടണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി തിരുപുറം ഗോപനും ഡി.സി.സി. മെമ്പർ ഡി. സൂര്യകാന്തും ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.