വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ എട്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.നിലമാമൂട്ടിൽ നാലുപേർക്കും ചെറിയകൊല്ലയിൽ ഒരാൾക്കും മാണിനാട്ട് രണ്ടുപേർക്കും കാലായിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയകൊല്ലയിലുള്ള ആൾ പനച്ചമൂട്ടിലെ അതിർത്തിയിലുള്ള ഒരു വ്യാപാര കേന്ദ്രത്തിലെ സെയിൽസ് മാനാണ്. കാരക്കോണം മെഡിക്കൽ കോളേജിലാണ് ഇവരുടെ ആന്റിജൻ പരിശോധന നടന്നത്.