തിരുവനന്തപുരം: ഒരു രോഗിയുണ്ടായാൽ വാർഡ് മുഴുവൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന നിലവിലെ സംവിധാനം പരിഷ്‌കരിച്ച് രോഗി താമസിക്കുന്ന പ്രദേശം മാത്രം കണ്ടെയ്ൻമെന്റ് സോണാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ കേരള ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംസ്ഥാന ചെയർമാൻ ഡോ. ബിജുരമേശ് ആവശ്യപ്പെട്ടു. വാർഡുകൾ ഒന്നാകെ കണ്ടെയ്ൻമെന്റ് സോണാക്കുന്നത് വ്യാപാരികൾക്കും വ്യവസായികൾക്കും പ്രവർത്തിക്കാനാവാത്ത സാഹചര്യമുണ്ടാക്കും. കൊവിഡ് മൂലം ഇൗ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് വേതനം ലഭിക്കാത്ത സാഹചര്യവും വ്യാപാരികൾക്ക് വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡിനെ ചെറുക്കുന്നതിനൊപ്പം തൊഴിൽ, വ്യാപാര സാഹചര്യവും നിലനിറുത്തുന്നതിനുള്ള നടപടികളുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.