നാഗർകോവിൽ: കഴിഞ്ഞ ദിവസം 209 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കന്യാകുമാരി ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 4913 ആയി. ജില്ലയിൽ ഇന്നലെ 8 പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നാഗർകോവിൽ മഹിളാ സ്റ്റേഷനിലെ ആറ് വനിത പൊലീസിനും അരുമന സ്റ്റേഷനിൽ എസ്.എസ്.ഐക്കും ഭൂതപ്പാണ്ടിയിൽ എസ്.ഐക്കുമാണ് രോഗം. ഇതുവരെ 125 പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 19 പൊലീസ് സ്റ്റേഷനുകളാണ് അടച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. വടശ്ശേരി സ്വദേശി (68),മയിലാടി സ്വദേശി (29),സോത്തവിള സ്വദേശി (68) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 43 ആയി. ഇപ്പോൾ ജില്ലയിൽ ദിവസേന 200 ൽ ഏറെ പേർക്ക് രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ 98 ശതമാനവും സമ്പർക്കത്തിലൂടെയാണ്. സർക്കാർ ഉടൻ നിയന്ത്രണങ്ങൾ കടുപ്പിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന അവസ്ഥയാണ്.