al

പുത്തൂർ : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. കലയപുരം പൂവറ്റൂർ കിഴക്ക് മുറിയിൽ വൃന്ദാവൻ ജംക്ഷന് സമീപം ചരുവിള പുത്തൽ വീട്ടിൽ ത്യാ​ഗരാജന്റെ മകൻ ഹരിക്കുട്ട(26) നെ കമ്പിവടിയും മാരാകയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കലയപുരം വില്ലേജിൽ പൂവറ്റൂർ കിഴക്ക് മുറിയിൽ ഞാറവിള,​ ​ഗീതാസദനം വീട്ടിൽ ജ​ഗദീഷിന്റെ മകൻ വിഷ്ണു (22) കലയപുരം വില്ലേജിൽ പൂവറ്റൂർ കിഴക്ക് മുറിയിൽ ഞാറവിള എസ്.എസ് വില്ലയിൽ സുന്ദരേശന്റെ മക്കളായ സുജിൻ സുന്ദർ (28), സ്വാതി സുന്ദർ(31) എന്നിവരെയാണ് പുത്തൂർ പൊലീസ് പിടികൂടിയത്. പൂത്തൂർ പൊലീസ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.