മലയിൻകീഴ് : മലയിൻകീഴ് ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കർക്കടക ഔഷധക്കൂട് വിതരണത്തിന്റെ ഉദ്ഘാടനം മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.ശ്രീകാന്ത് നിവഹിച്ചു. ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് കർക്കടക കഞ്ഞിക്കൂട്ട് സൗജന്യമായി മലയിൻകീഴ് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയിലും ആയുഷ് ആയുർവേദ പി.എച്ച്.സിയിലും ലഭ്യമാക്കുമെന്ന് ഡോ.സ്മിത അറിയിച്ചു.