തിരുവനന്തപുരം: സി.എസ്.ഐ സഭയുടെ ബോർഡ് ഫോർ ഹീലിംഗ് മിനിസ്ട്രി ഡയറക്ടറായി ഡോ.ജെ. ബെന്നറ്റ് എബ്രഹാമിനെ നിയമിച്ചു. മൂന്ന് വർഷമാണ് കാലാവധി. 1986 ൽ രൂപീകരിച്ച ബോർഡ് ഫോർ ഹീലിംഗ് മിനിസ്ട്രിയുടെ ഡയറക്ടർ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബെന്നറ്റ്.
കാരക്കോണം ഡോ.സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ ഡയറക്ടറായ ബെന്നറ്റ് എബ്രഹാം കേരള പി.എസ്.സി അംഗം, കമ്മ്യൂണിയൻ ഒഫ് ചർച്ചസ് ഇൻ ഇന്ത്യ ട്രഷറർ, സി.എസ്.ഐ സിനഡ് ട്രഷറർ, വെല്ലൂർ, ലുധിയാന മെഡിക്കൽ കോളേജുകളിലെ ഗവേണിംഗ് ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.