തിരുവനന്തപുരം: വൈസ് മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയൺ സോൺ ഒന്നിന്റെ ഭാഗമായ വൈസ് മെൻസ് ക്ലബ് ഒഫ് ട്രിവാൻഡ്രം നോർത്തിന് ' ഏറ്റവും നല്ല ക്ലബിനുള്ള ' പുരസ്‌കാരം ലഭിച്ചു. പ്രവർത്തനമികവ് കണക്കിലെടുത്ത് റീജിയൺ തലത്തിലും സോൺ തലത്തിലുമാണ് പുരസ്‌കാരം ലഭിച്ചത്. റീജിയണിലും സോണിലും മികച്ച പ്രസിഡന്റായി റെജി തോമസ് മാത്യു, റീജിയണിന്റെ മികച്ച വൈസ് വുമണായി സുനിത ജോൺ, റീജിയണിന്റെ മികച്ച വൈസ് ലിംഗ് ആയി മോസസ് ജോൺ തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മോസസ് കഴിഞ്ഞ വർഷവും ഇതേ അവാർഡിന് അർഹനായിരുന്നു. 82 ലക്ഷം രൂപയുടെ സാമൂഹ്യ പ്രവർത്തനം നടത്തിയതിന്റെ ഡിസ്ട്രിക്ട് അംഗീകാരവും ക്ലബിന് ലഭിച്ചു. പുതിയ ഭാരവാഹികൾ ചുമതലയേറ്റ ദിവസം 1.6 ലക്ഷം രൂപയുടെ സാമൂഹ്യ പ്രോജക്ട് ഗവർണർ ലളിത റോഡ്‌രിഗസ് ഉദ്ഘാടനം ചെയ്‌തു. റീജിയണൽ ഡയറക്ടർ ജോൺസൺ സക്കറിയ പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ നിർവഹിച്ചു.