flood

തിരുവനന്തപുരം:കേരളത്തെ കഴിഞ്ഞ രണ്ട് വർഷവും തകർത്തെറിഞ്ഞ പേമാരിയുടെയും പ്രളയത്തിന്റെയും നടുക്കുന്ന ഒാർമ്മകളുമായെത്തുന്ന ഈ ആഗസ്റ്റിലും മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനം ആശങ്കയേറ്റുന്നു.

ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗത്തും വടക്കുപടിഞ്ഞാറൻ ഭാഗത്തുമുണ്ടായ ന്യൂനമർദ്ദങ്ങൾ അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കനത്ത മഴയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പിനെ തുടർന്ന് എല്ലാജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ ,ജൂലായ് മാസത്തെ കാലവർഷം ദുർബലമായിരുന്നെങ്കിലും, മദ്ധ്യ കേരളത്തിൽ പെയ്ത മഴയിൽ അണക്കെട്ടുകളിൽ ജലം പകുതിയിലേറെ നിറഞ്ഞു. ആഗസ്റ്റിലെ കനത്ത മഴ കൂടി കണക്കിലെടുത്ത് നെയ്യാർ, മണിയാർ, ഭൂതത്താൻകെട്ട്, മലങ്കര,ശിരുവാണി,മൂലത്തറ, കാരാപ്പുഴ,കുറ്റ്യാടി. പഴശി അണക്കെട്ടുകൾ തുറന്നുവിട്ടു. പെരിയാർ, പമ്പ, ചാലക്കുടി, മീനച്ചിൽ, മൂവാറ്റുപുഴയാർ, ഭാരതപ്പുഴ ഉൾപ്പെടെ 18 പ്രധാന നദികളിൽ ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിൽ നിലവിൽ 2337 അടിയാണ് ജലനിരപ്പ്. 2377 അടിയെത്തിയാൽ വെള്ളം തുറന്നുവിടും.

2018 ലെ പ്രളയം:

*ആഗസ്റ്റ് 6 മുതൽ 31 വരെ

* പെയ്ത മഴ- 2517 മില്ലിമീറ്റർ

* മരണം -483

* നഷ്ടം - 20000 കോടി

* ഒരുമിച്ച് തുറന്നത് - 35 അണക്കെട്ടുകൾ

2019 ലെ പ്രളയം

* ആഗസ്റ്റ് 9 മുതൽ 29 വരെ

*പെയ്ത മഴ -2310 മില്ലിമീറ്റർ

* മരണം -121

* നഷ്ടം -9000 കോടി

.

ഇത്തവണത്തെ

മുന്നൊരുക്കം

*നദികളിലെ ജലനിരപ്പ് വിലയിരുത്തൽ

* 38 പ്രധാന അണക്കെട്ടുകളിലെ സംഭരണനില നിരീക്ഷിക്കൽ.

* പ്രളയത്തിലകപ്പെടുന്നവരെ താമസിപ്പിക്കാൻ 27000 വീടുകൾ

* 3000 ദുരിതാശ്വാസ ക്യാമ്പുകൾ.

* നദികളിൽ പ്രളയസാധ്യതയുള്ള 70 ലേറെ പോയിന്റുകളിൽ നിരീക്ഷണം

പ്രധാന അണക്കെട്ടുകളിലെ

സംഭരണശേഷി,ഇന്നലെ സ്ഥിതി

ഇടമലയാർ -137 മീറ്റർ -169 മീറ്റർ

ഇടുക്കി -2403 അടി -2337 അടി

കക്കി -981മീറ്റർ - 950മീറ്റർ

പമ്പ -986മീറ്റർ-965മീറ്റർ

കുറ്റ്യാടി- 758മീറ്റർ-747മീറ്റർ

ബാണാസുരസാഗർ 775മീറ്റർ -764മീറ്റർ

പെരിങ്ങൽകുത്ത് -423മീറ്റർ-418മീറ്റർ

ഷോളയാർ- 2663 അടി -2616 അടി

കല്ലാർകുട്ടി -456മീറ്റർ-450മീറ്റർ

മാട്ടുപ്പെട്ടി- 1599 അടി -1745 അടി

ലോവർപെരിയാർ- 253മീറ്റർ-248മീറ്റർ

ആനയിറങ്കൽ -1207 അടി-1194 അടി.

'കേരളത്തിൽ പ്രളയസാധ്യത അവഗണിക്കാനാവില്ല. മുന്നൊരുക്കങ്ങൾക്ക് നിർദ്ദേശിച്ചിട്ടുണ്ട്'.

-ഡോ.എം.രാജീവൻ,

കേന്ദ്രഭൗമമന്ത്രാലയം സെക്രട്ടറി

' പ്രളയ സാദ്ധ്യത കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾക്കും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ക്യാമ്പുകളൊരുക്കാനും തയ്യാറെടുപ്പുകൾ നടക്കുന്നു

-മുഖ്യമന്ത്രി പിണറായി വിജയൻ