പേരൂർക്കട: എസ്.എ.പി ക്യാമ്പിൽ നാലു പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഗൺമാനും ആംഡ് ബറ്റാലിയനിലെ ഒരു എസ്.ഐക്കും ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനുമാണ് രോഗബാധ. ഇവർ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ഗൺമാനും പൊലീസ് ആസ്ഥാനത്ത് ഡ്യൂട്ടിലുണ്ടായിരുന്ന എസ്.ഐക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇവരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞദിവസം ക്യാമ്പിലെ 65പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നേരത്തെ ഒരു ട്രെയിനിക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാഞ്ഞിരംകുളം സ്വദേശിയായ ഇയാളെ ഐരാണിമുട്ടത്തെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.