പൂവാർ: കൊവിഡ് വ്യാപനം രൂക്ഷമായ കരുംകുളം കൊച്ചുതുറയിലെ മദർ തെരേസ മിഷ്ണറീസ് ഒഫ് ചാരിറ്റിയുടെ നിയന്ത്രണത്തിലുള്ള വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 56 പേരുടെ ആന്റിജൻ ടെസ്റ്റിൽ 35 പേർക്ക് പോസിറ്റീവായി.ഇതിൽ 27 അന്തേവാസികളും ആറ് മദർമാരും രണ്ട് ജീവനക്കാരുമാണ്. കഴിഞ്ഞ ദിവസം വൃദ്ധ സദനത്തിൽ ഒരു അന്തേവാസി മരിച്ചിരുന്നു. അതിനെ തുടർന്നാണ് മറ്റുള്ളവർക്ക് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായി കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.അനിൽകുമാർ പറഞ്ഞു.