തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ചെട്ടിവിളാകം, കാഞ്ഞിരംപാറ, കിണവൂർ, നന്ദൻകോട്, പാങ്ങോട്, പി.ടി.പി നഗർ, വാഴോട്ടുകോണം വാർഡുകളിലെ എട്ട് റോഡുകളുടെ നവീകരണത്തിനായി 1.51 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു. പുമല്ലിലൂർക്കോണം - എൻ.സി.സി റോഡ് വീനസ് ഗ്യാസ് ഏജൻസി റോഡിന് 20 ലക്ഷവും, രാമപുരം എൻ.സി.സി. റോഡ് റീടാറിങ്ങിന് 10 ലക്ഷവും റിവർ വാലി റോഡ്, കൈരളി നഗർ റോഡിന് 25 ലക്ഷവും ശാസ്ത്രി നഗർ റോഡിന് 25 ലക്ഷവും വാട്സ് ലെയിൻ റോഡ് പുനരുദ്ധാരണത്തിന് 18 ലക്ഷവും സെവൻത് ഡേ സ്‌കൂൾ ഈയംവിള റോഡ് റീടാറിംഗിന് 25 ലക്ഷവും സിംഫണി ടി.വി. ഓഫീസ് റോഡിന് 18 ലക്ഷവും പരുത്തിവിള ലെയിൻ, കട്ടുമല ഇടവഴി 10 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ അറിയിച്ചു.