crime

ബാലരാമപുരം: കുപ്രസിദ്ധ ഗുണ്ടയും നിരവധി പിടിച്ചുപറി കേസിലെ പ്രതിയുമായ കട്ടച്ചൽക്കുഴി സ്വദേശി അപ്പാച്ചി ബൈജു (43)​ എന്ന ബിനോരാജും കൂട്ടാളി രഞ്ചു രവീന്ദ്രനും (27)​ പിടിയിലായി. ജില്ലയിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് അപ്പാച്ചി ബൈജു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ കട്ടച്ചൽക്കുഴി പുത്തൻകാനത്തുള്ള അപ്പാച്ചി ബൈജുവിന്റെ വീട്ടിൽ ഗ്യാസ് സിലിണ്ടറുമായി എത്തിയ പ്രീയദർശിനി ഗ്യാസ് ഏജൻസിയിലെ ജീവനക്കാരനായ ബിജു എന്നയാളെ അതിക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും പണംതട്ടുകയും ചെയ്ത സംഭവത്തിലാണ് ഇയാളെ പിടികൂടിയത്. ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസിലെ പ്രതികളാണ് ഇവർ. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ സി.ഐ ജി. ബിനു.എസ്.ഐ വിനോദ് കുമാർ,​ തങ്കരാജ്,​ ഭുവനചന്ദ്രൻ നായർ,​ എ.എസ്.ഐ സുരേഷ് കുമാർ,​ സി.പി.ഒമാരായ അനികുമാർ,​ പ്രശാന്ത്, ​ശ്രീകാന്ത്,​സുനു, റെജിമോൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.