തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1310 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 885 പേർക്ക് ഇന്നലെയും 425 പേർക്ക് വ്യാഴാഴ്ചയും രോഗം സ്ഥിരീകരിച്ചതാണ്. വ്യാഴാഴ്ച സാങ്കേതിക തകരാർ കാരണം ഉച്ചയ്ക്ക് ശേഷമുള്ള ഫലം ലഭ്യമായിരുന്നില്ല. ഇന്നലെ റിപ്പോർട്ട് ചെയ്തതിൽ 1,162 പേർ സമ്പർക്ക രോഗികളാണ്. 36 പേരുടെ ഉറവിടം വ്യക്തമല്ല. 864 പേർ രോഗമുക്തി നേടി.
ഇന്നലെ മൂന്നു മരണവും സ്ഥിരീകരിച്ചു. എറണാകുളം സ്വദേശികളായ ബൈഹൈക്കി (59), ഏലിയാമ്മ (85), കൊല്ലത്ത് രുക്മിണി (56) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 73 ആയി.
തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകളിലെ ഫലമായിരുന്നു വ്യാഴാഴ്ച അവശേഷിച്ചിരുന്നത്. രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്ത് 320 പേരാണ് രോഗബാധിതരായത്. ഇതിൽ 311 പേരും സമ്പർക്ക രോഗികളാണ്. പത്തനംതിട്ടയിൽ 130ൽ 127, എറണാകുളം 132ൽ 109, കോട്ടയത്ത് 89ൽ 84 എന്നിങ്ങനെയാണ് ഉയർന്ന സമ്പർക്ക വ്യാപന നിരക്ക്. 20 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
വയനാട് എല്ലാം സമ്പർക്കം
കൊവിഡ് വ്യാപനം താരതമ്യേന കുറവായിരുന്ന വയനാട് ജില്ലയിൽ നില അതീവഗുരുതരാസ്ഥയിലേക്ക് മാറുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 124 പേർക്കും സമ്പർക്കത്തിലൂടെയാണ് ബാധ. ജില്ലയിൽ രോഗികളുടെ എണ്ണം 100 കടക്കുന്നതും ആദ്യമായാണ്.
ആകെ രോഗബാധിതർ 23,613
ചികിത്സയുലുള്ളവർ 10,495
രോഗമുക്തർ 13,027