പാറശാല: സരസ്വതി ഹോസ്‌പിറ്റലിൽ പുതുതായി ആരംഭിച്ച കൊവിഡ് കെയർ സെന്റർ നെയ്യാറ്റിൻകര താലൂക്ക് കൊവിഡ് സെൽ നോഡൽ ഓഫീസർ ഡോ. ജവഹർ ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മുൻ നോഡൽ ഓഫീസർ ഡോ. ശിവകുമാർ, കൊല്ലിയോട് സത്യനേശൻ, ഡോ. സുമിത്രൻ, ഡോ. ബിന്ദു അജയ്യകുമാർ തുടങ്ങിയവർ പങ്കെടുത്തു. സരസ്വതി ഹോസ്‌പിറ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിന് കിഴക്കു ഭാഗത്തുള്ള സരസ്വതി അനക്സിലാണ് സരസ്വതി കൊവിഡ് കെയർ സെന്റർ പ്രവർത്തിക്കുന്നത്. കേന്ദ്ര (ഐ.സി.എം.ആർ) - കേരള സർക്കാർ അംഗീകാരത്തോടെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. രോഗികൾക്ക് കേരള സർക്കാരിന്റെ ഇൻഷ്വറൻസ് സ്കീമിന് (കെ.എ.എസ്.പി) പുറമെ മറ്റു പ്രധാന ഇൻഷ്വറൻസ് കമ്പനികളുടെ കവറേജും ലഭ്യമാണ്.