തിരുവനന്തപുരം:കോർപ്പറേഷനു കീഴിലുള്ള മുട്ടട, കടകംപള്ളി,കരമന,കവടിയാർ,നെല്ലനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെഞ്ഞാറമ്മൂട് എന്നീ വാർഡുകളെ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നു ഒഴിവാക്കിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. അതേസമയം കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി. പഴയകുന്നുമ്മൽ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡിൽ കട,നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ മുളളറവിള എന്നീ വാർഡുകളെയും കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക് ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നു കളക്ടർ അറിയിച്ചു.