co

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് നേരിട്ടെത്തുന്നവർ സർക്കാർ ഇൻഷ്വറൻസ് ഇല്ലാത്തവരാണെങ്കിൽ ആശുപത്രികൾ നിശ്ചയിക്കുന്ന നിരക്ക് നൽകണമെന്ന് സർക്കാർ നിർദ്ദേശം.

സർക്കാർ റഫർ ചെയ്യുന്നവർക്കും കാസ്പ് പദ്ധതിയിൽ ഉള്ളവർക്കും ചിക്തിസ സൗജന്യമാണ്. കൊവിഡ് കവച്, കൊവിഡ് രക്ഷാ ഇൻഷ്വറൻസ് എന്നിവ ഉള്ളവർക്ക് ബന്ധപ്പെട്ട ആശുപത്രികളിൽ സൗജന്യം ലഭിക്കും. അതേ സമയം സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിക്കരുതെന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.

സർക്കാരിന് കീഴിലുള്ള കൊവിഡ് ആശുപത്രികളിൽ വി.ഐ.പി കൾക്കായി മുറികൾ മാറ്റിവയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട്മാർക്ക് നിർദ്ദേശം നൽകി. കുറഞ്ഞ് മൂന്ന് മുറികൾ ഇതിനായി മാറ്റിവയ്ക്കണമെന്നാണ് നിർദ്ദേശം. 29 കൊവിഡ് ആശുപത്രികളിലായി 87 മുറികൾ ഇത്തരത്തിൽ ആദ്യഘട്ടത്തിൽ സജ്ജമാകും.