പാലോട്: ഇരുചക്രവാഹനം ആറ്റിലേക്കു വീണ് ഒഴുക്കിൽപ്പെട്ട ചിറമുക്ക് സ്വദേശിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു. ചല്ലിമുക്ക് എ.കെ.എസ്.ദീൻ ഹൗസിൽ അബ്ദുൾഖാദറിന്റെ (70) മൃതദേഹമാണ് ഇന്നലെ രാവിലെ കരയ്ക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഇലവുപാലത്തിനു സമീപം കൈപ്പറ്റയിൽ വെച്ചാണ് ആറ്റിലേക്കു വീണത്. ഇദ്ദേഹം ഓടിച്ചിരുന്ന സ്‌കൂട്ടർ ആറ്റിനോട് ചേർന്നുള്ള ചെറിയചപ്പാത്തിൽനിന്ന് ആറ്റിലേക്കു മറിയുകയായിരുന്നു. കനത്ത മഴയായിരുന്നതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഇയാളെ രക്ഷിക്കാനായില്ല. തുടർന്ന് കടയ്ക്കൽ പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ ബോട്ട് ഉൾപ്പെടെയുളള കൂടുതൽ സജ്ജീകരണങ്ങൾ എത്തിച്ചു തെരിച്ചിൽ നടത്താനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. പരേതയായ ജമീലാബീവിയാണ് ഭാര്യ. മക്കൾ: ഷിഹാബുദ്ദീൻ,സജീറാ ബീവി,നൗഷാദ്. മരുമക്കൾ: സനീറ,നസീമ,ഹുമയൂൺ കബീർ