തിരുവനന്തപുരം : സംസ്ഥാനത്ത് അക്രഡിറ്റേഷൻ ഇല്ലാത്ത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കൊവിഡ് ആന്റിജൻ പരിശോധനയ്ക്ക് അനുമതി. കർശനമായ അണുബാധാ നിയന്ത്രണ മാർഗരേഖയും മെഡിക്കൽ വേസ്റ്റ് മാനേജ്‌മെൻറ് സംവിധാനവുമുള്ള ആശുപത്രികൾക്കും ലാബുകൾക്കുമാണ് പുതുതായി അനുമതി നൽകിയത്. 625 രൂപയാണ് പരിശോധനാ ഫീസ്.
എൻ.എബി.എച്ച് അക്രഡിറ്റേഷനുള്ള ആശുപത്രികൾക്കും എൻ.എബി.എൽ അനുമതിയുള്ള ലാബുകൾക്കും മാത്രമായിരുന്നു ഇതുവരെ പരിശോധനയ്ക്ക് അനുമതി. എന്നാൽ സ്വകാര്യ മേഖലയിൽ കൂടുതൽ പരിശോധന അനുവദിക്കണമെന്ന് ഐ.സി.എം.ആർ നിർദേശിച്ചതിനെ തുടർന്നാണ് പുതിയ തീരുമാനം.