sivasankar

*ശിവശങ്കറിനെതിരെ സ്വന്തം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം സ്റ്റാച്യുവിലെ ബാങ്കിൽ ജോയിന്റ് ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് കസ്റ്റംസിന് മൊഴി നൽകി.

ഈ ലോക്കറിലാണ് പണവും സ്വർണവും സൂക്ഷിച്ചതെന്നും,പണം എവിടെ നിന്ന് കിട്ടിയതാണെന്ന് അറിയില്ലെന്നും മൊഴിയിൽ പറഞ്ഞു..സെക്രട്ടേറിയറ്റിനടുത്ത രണ്ട് ബാങ്കുകളിലെ ലോക്കറുകളിൽ നിന്നാണ് ഒരു കോടി രൂപയും ഒരു കിലോ സ്വർണവും എൻ.ഐ.എ കണ്ടെത്തിയത്. ഇതേക്കുറിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം നടത്തും.

റമീസുമായി

തെളിവെടുപ്പ്

, സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസുമായി എൻ.ഐ.എ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗൺ സമയത്തും സ്വർണം കടത്തിയത് റമീസിന്റെ നിർദ്ദേശപ്രകാരമെന്നാണ് വിവരം.

ശിവശങ്കറിന്റെ ഫ്ലാറ്റിന് മുന്നിലെ ഹോട്ടലിൽ റമീസ് താമസിച്ചിരുന്നതായും കണ്ടെത്തി. ഈ ഹോട്ടലിലും സെക്രട്ടേറിയറ്റിനടുത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിലും സ്വപ്നയുടെ അമ്പലംമുക്കിലെ ഫ്ലാറ്റിലും തമ്പാനൂരിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിക്കുന്ന പ്രതിയാണ് റമീസ്.