k-t-rameez

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി കെ.ടി റമീസുമായി എൻ.ഐ.എ തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്തി. ലോക്ക് ഡൗൺ സമയത്തും സ്വർണം കടത്തിയത് റമീസിന്റെ നിർദ്ദേശപ്രകാരമെന്നാണ് വിവരം.

ശിവശങ്കറിന്റെ ഫ്ലാറ്റിന് മുന്നിലെ ഹോട്ടലിൽ റമീസ് താമസിച്ചിരുന്നതായും കണ്ടെത്തി. ഈ ഹോട്ടലിലും സെക്രട്ടേറിയറ്റിനടുത്തെ ശിവശങ്കറിന്റെ ഫ്ലാറ്റിലും സ്വപ്നയുടെ അമ്പലംമുക്കിലെ ഫ്ലാറ്റിലും തമ്പാനൂരിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുത്തു. സ്വർണക്കടത്തിൽ ഭീകരബന്ധം സംശയിക്കുന്ന പ്രതിയാണ് റമീസ്.