kadakamapally

തിരുവനന്തപുരം:മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു.ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് കുടുംബാംഗങ്ങൾക്കും പരിശോധന നടത്തിയത്. മന്ത്രി ഉൾപ്പെടെ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. മന്ത്രിയടക്കമുള്ളവർക്ക് ഫലം നെഗറ്റീവായിരുന്നു.മകന് രോഗം വന്ന പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ തുടരുമെന്ന് മന്ത്രി അറിയിച്ചു.