123

തിരുവനന്തപുരം: സൂഹ മാദ്ധ്യമങ്ങൾ വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കുറവൻകോണം ​കാവുറോഡ് വൈ.ജി.ആർ.എ- 34 നാഗരു വീട്ടിൽ അമൽചന്ദ്രനാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസ് ഇയാളിൽനിന്ന് അശ്ലീല വീഡിയോകളും മൊബൈലുകളും കണ്ടെത്തി. സാമൂഹ്യ മാദ്ധ്യമം വഴി വീഡിയോകൾ പ്രചരിപ്പിച്ചവരുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. മ്യൂസിയം പൊലീസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, സബ് ഇൻസ്‌പെക്ടർ ശ്യാംരാജ് ജെ. നായർ, സംഗീത, ജയശങ്കർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജിത്, സൈബർ സെൽ സിവിൽ പൊലീസ് ഓഫീസർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.