തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിലെ മനഃശാസ്ത്ര വിഭാഗവും കൊമേഴ്സ് വിഭാഗവും സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര വെബിനാറുകൾ ഇന്നലെ സമാപിച്ചു. മനഃശാസ്ത്ര വിഭാഗം നടത്തിയ ദ്വിദിന അന്താരാഷ്ട്ര വെബിനാർ സീരീസിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോമിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ജിത. എസ്.ആർ നിർവഹിച്ചു. മനശാസ്ത്ര വിഭാഗം മേധാവിയും കോർഡിനേറ്ററുമായ ഡോ.നിഷിമ ജെ.എസ്, ഐ.ക്യു.എ.സി കൺവീനർ ഡോ. രാഖി എ.എസ്,മറ്റ് അദ്ധ്യാപകരായ ഡോ.അരവിന്ദ് തമ്പി,ഡോ.അജിലാൽ.പി.,ഡോ.അഞ്ജന ആർ., കോളേജിലെ മറ്റ് വിഭാഗങ്ങളിലെ അദ്ധ്യാപകരും രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇരുനൂറ്റി ഇരുപത്തി അഞ്ച് മനഃശാസ്ത്ര വിദ്യാർത്ഥികളും ഗവേഷണ വിദ്യാർത്ഥികളും വിദഗ്ദ്ധരും അദ്ധ്യാപകരും പങ്കെടുത്തു. കോമേഴ്സ് വിഭാഗം സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സംബന്ധമായ ദ്വിദിന അന്താരാഷ്ട്ര വെബിനാറിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ജിതാ എസ് ആർ നിർവഹിച്ചു. കോമേഴ്സ് വിഭാഗം മേധാവി ഡോ. മഞ്ജു എസ്.വി. അദ്ധ്യാപകരായ സ്വപ്‍ന ഒ,അനൂപ് അർജ്ജുൻ,കൺവീനർ ലക്ഷി എ.ജെ,ഐ.ക്യു.എ.സി കൺവീനർ ഡോ.രാഖി എ.എസ് കോളേജിലെ മറ്റ് വിഭാഗങ്ങളിലെ അദ്ധ്യാപകരും പങ്കെടുത്തു.