വൈത്തിരി: തമിഴ്‌നാട്ടിലെ പ്രമാദമായ കോടനാട് എസ്‌റ്റേറ്റ് കൊലപാതക കേസിലെ പ്രതിയും, പോക്‌സോ കേസടക്കം മറ്റ് നിരവധി കേസുകളിലെ പ്രതിയുമായ പൊഴുതന പെരുംകോട സ്വദേശി കാരാട്ട് വീട്ടിൽ ജംഷീർ അലി (35) അടക്കം മൂന്ന് പേർ വൈത്തിരിയിൽ കഞ്ചാവ് കേസിൽ പിടിയിലായി. ജംഷീർ അലിക്ക് പുറമെ കൽപ്പറ്റ ഗൂഡലായ്കുന്ന് സ്വദേശി കൊളപറമ്പൻ വീട്ടിൽ മിദ്‌ലാജ്, കൽപ്പറ്റ ചുഴലി സ്വദേശി മാമ്പറ്റപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷിനാസ് എന്നിവരാണ് പിടിയിലായത്.
3.380 കിലോ കഞ്ചാവും 35520 രൂപയും ഒരു കാറും ബൈക്കും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈത്തിരി എസ്.ഐ. ജിതേഷും സംഘവുമാണ് വൈത്തിരി പൂഞ്ചോലയിലെ റിസോർട്ടിൽ നിന്ന് പ്രതികളെ പിടികൂടിയത്. ചില്ലറ വിൽപ്പനയ്ക്കായാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു.