കൽപ്പറ്റ: അമ്പലവയലിൽ കരാർ ജീവനക്കാരൻ സുരേഷ് ബാബു ജോലിയ്ക്കിടയിൽ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു. യുവാവിന്റെ കുടംബത്തിന് അടിയന്തര സഹായമെത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വൈദ്യുതി അപകടങ്ങൾ ഉണ്ടാകുമ്പോൾ നിഷ്‌പക്ഷ അന്വേഷണം നടത്താതെ നിരപരാധികളെ ബലിയാടാക്കുന്ന സമീപനമാണ് മേലുദ്യോഗസ്ഥരുടേത്. അപകടം നടന്നതിനു ശേഷം ഭരണാനുകൂല തൊഴിലാളി - ഓഫീസേഴ്‌സ് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യഥാർത്ഥ തെളിവുകൾ നശിപ്പിക്കുന്ന രീതിയിൽ വൈദ്യുത ലൈനിൽ ക്രമീകരണങ്ങൾ മാറ്റിയതായും അന്വേഷണം വഴി മാറ്റിവിടുന്ന രീതിയിൽ അപകട കാരണത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതായും സമീപവാസികളുടെ മൊഴിയിൽ നിന്നു വ്യക്തമാണ്.
സുരക്ഷാ മുൻകരുതലുകൾ പൂർണമായും പാലിച്ച് ജോലി ചെയ്യാൻ ബോർഡ് ജീവനക്കാർക്കും കരാർ ജീവനക്കാർക്കും ക്രമീകരണങ്ങൾ ചെയ്തു കൊടുക്കണം. കാലവർഷം കടുക്കുമ്പോൾ വയനാട് ജില്ലയിൽ ഘഠ ലൈനുകളിലെ പണികൾക്ക് മേൽ നോട്ടം വഹിക്കേണ്ട നിരവധി ഓവർസിയറുമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നത് ഈ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്ക് അപകട ഭിക്ഷണി ഉയർത്തുന്നു. നിലവിലുള്ള ജീവനക്കാർക്ക് സ്ഥാനകയറ്റം നൽകി ഈ ഒഴിവുകൾ നികത്താൻ അധിതർ തയാറാവുന്നില്ല
കരാറുകാരുടെ അപകട ഇൻഷുറൻസ് ഉറപ്പാക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നുവെന്നും അദ്ദേഹം ആരോപിച്ചു