പുതുതായി നിരീക്ഷണത്തിൽ 314 പേർ
നിരീക്ഷണം പൂർത്തിയാക്കിയത് 246 പേർ
സാമ്പിൾ ഫലം ലഭിക്കാനുള്ളത് 568 എണ്ണം
മാനന്തവാടി: ജില്ലയിൽ ഇന്നലെ ആറു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 109 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 65 ലേക്കും എത്തി.
നിലവിൽ രോഗം സ്ഥിരീകരിച്ച് 33 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒരാൾ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ തിരുവനന്തപുരത്തും ഒരാൾ കണ്ണൂരിലും ചികിത്സയിലുണ്ട്.
ഇന്നലെ പോസിറ്റീവായവർ:
1. ജൂൺ 20 ന് മധുരയിൽ നിന്നു വയനാട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്ന 34 കാരൻ.
2 & 3. ജൂൺ 19 ന് തമിഴ്‌നാട്ടിൽ നിന്നു വയനാട്ടിലെത്തി ക്വാറന്റൈനിലായ 35-കാരനും 30-കാരിയായ ഭാര്യയും.
4. ജൂൺ 19 ന് ഷാർജയിൽ നിന്നു വന്ന് കൽപ്പറ്റയിൽ സർക്കാർ ക്വാറന്റൈനിലായ കണിയാമ്പറ്റ സ്വദേശിയായ 23 കാരൻ.
5. ജൂൺ 28 ന് ബംഗളൂരുവിൽ നിന്നെത്തിയ കൽപ്പറ്റ സ്വദേശിയായ 45 കാരൻ.
6. ജൂൺ 28 ന് ബംഗളൂരുവിൽ നിന്നെത്തിയ പടിഞ്ഞാറത്തറ സ്വദേശിയായ 29-കാരൻ.
രോഗമുക്തരായവർ
1. മുണ്ടക്കുറ്റി സ്വദേശിയായ 23 കാരൻ.
2. ചീരാൽ സ്വദേശിയായ 23 കാരി.
3. കോളേരി സ്വദേശിയായ 27 കാരൻ.
4 & 5. മേപ്പാടി സ്വദേശികളായ 10 വയസ്സുകാരിയും 28 കാരിയും.
6. അമ്പലവയൽ സ്വദേശിയായ 31 കാരൻ.
ഇവരെ ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഇന്നലെ 314 പേർ കൂടി നിരീക്ഷണത്തിലായി. 246 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3,608 ആയി. ജില്ലയിൽ നിന്നു ഇതുവരെ പരിശോധനയ്ക്ക് അയച്ച 3,483 സാമ്പിളുകളിൽ 2,910 പേരുടെ ഫലം ലഭിച്ചു. ഇതിൽ 2,843 സാമ്പിളുകൾ നെഗറ്റീവും 70 സാമ്പിളുകൾ പോസിറ്റീവുമാണ്. 568 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.
സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നിന്നു ആകെ 5,724 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഫലം ലഭിച്ച 4,398 സാമ്പിളുകളിൽ 4359 എണ്ണം നെഗറ്റീവാണ്.