മാനന്തവാടി: മാനന്തവാടി അമൃത വിദ്യാലയത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലൂടെ ഗുരുപൂർണിമ ആഘോഷിച്ചു.
വ്യാസപൗർണമിയാണ് ഗുരുപൂർണിമയായി ആഘോഷിക്കുന്നത്. മാതാപിതാ ഗുരു ദൈവമായി കാണുന്ന ഭാരത സംസ്കാരം വരും തലമുറക്ക് എത്തിക്കുകയെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ മാതാ അമൃതാനന്ദമയി ദേവി വിഭാവനം ചെയ്ത മാതൃപൂജയാണ് അമൃത വിദ്യാലയത്തിലെ ഗുരുപൂർണിമ ആഘോഷത്തിന്റെ പ്രധാന ചടങ്ങ്. വിദ്യാർത്ഥികൾ തങ്ങളുടെ വീടുകളിൽ മാതാപിതാക്കൾക്ക് പാദപൂജ ചെയ്തു. പ്രിൻസിപ്പൽ ബ്രഹ്മചാരിണി പൂജിതാമ്യതചൈതന്യ, സീനിയർ അദ്ധ്യാപിക ഭാഗ്യലത എന്നിവർ നേത്വത്വം നൽകി.