kaduva
നരഭോജി കടുവക്കായി കതവക്കുന്നിൽ വനം വകുപ്പ് വീണ്ടും കൂട് സ്ഥാപിക്കുന്നു

പുൽപ്പള്ളി: പുൽപ്പള്ളി കതവക്കുന്നിൽ യുവാവിനെ കടിച്ചുകൊന്ന കടുവയെ കതവക്കുന്നിലെ വനമേഖലയിൽ വീണ്ടും കണ്ടതോടെ നരഭോജി കടുവയെ പിടികൂടാൻ വനം വകുപ്പ് വീണ്ടും കൂട് സ്ഥാപിച്ചു. ചൊവാഴ്ച വൈകീട്ടാണ് കടുവയെ നാട്ടുകാർ കണ്ടത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണ് കൂട് വയ്ക്കാൻ നടപടി സ്വീകരിച്ചതെന്ന് ചെതലയം റെയ്ഞ്ചർ പി.ശശികുമാർ പറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായും അദ്ദേഹം പറഞ്ഞു.