കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ വൈറസ് ബാധിതരായി ജില്ലയിൽ ചികിത്സയിലുള്ളത് 85 പേരാണ്. തിരുവനന്തപുരത്തും പാലക്കാട്ടും കണ്ണൂരിലും ഓരോ രോഗി വീതം ചികിത്സയിലുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 171 പേർക്കാണ്. രോഗമുക്തി നേടിയത് 83 പേരും.
ഇന്നലെ പുതുതായി 320 പേർ നിരീക്ഷണത്തിലായി. 295 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ 3,603 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു.
പോസിറ്റിവായർ
1. ജൂലായ് 7 ന് ബാംഗ്ലൂരിൽ നിന്ന് വന്ന മേപ്പാടി സ്വദേശി (43).
2 & 3. ജൂലായ് 3 ന് ബംഗളൂരുവിൽ നിന്ന് വന്ന പനമരം സ്വദേശികളായ രണ്ടു പേർ (48, 24)
4 & 5. ജൂൺ 20 ന് ചെന്നൈയിൽ നിന്നെത്തിയ കൽപ്പറ്റ സ്വദേശിയായ 28 കാരിയും ഒരു വയസ്സുള്ള കുട്ടിയും
6. ജൂൺ 27ന് ഖത്തറിൽ നിന്ന് വന്ന മേപ്പാടി സ്വദേശി (25).
7. ജൂൺ 17 ന് ദുബൈയിൽ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (24).
8 & 9. ജൂലായ് രണ്ടിന് ഹൈദരാബാദിൽ നിന്ന് എത്തിയ മുള്ളൻകൊല്ലി സ്വദേശി 34 കാരനും സുഹൃത്തും
10. ജൂലായ് രണ്ടിന് ഹൈദരാബാദിൽ നിന്നെത്തിയ ചീരാൽ സ്വദേശി (36).
11. ജൂൺ 29ന് പശ്ചിമബംഗാളിൽ നിന്ന് എത്തിയ ബംഗാൾ സ്വദേശി (24).
12. ജൂൺ 29ന് ബംഗളൂരുവിൽ നിന്ന് എത്തിയ നല്ലൂർനാട് സ്വദേശി (28).
13. ജൂലായ് 7 ന് ബംഗളൂരുവിൽ നിന്ന് മുത്തങ്ങ വഴിയെത്തിയ മുട്ടിൽ സ്വദേശി (37).
14. ജൂലായ് 7 ന് കർണാടകയിൽ നിന്നു മുത്തങ്ങ വഴിയെത്തിയ മീനങ്ങാടി സ്വദേശി (42).
15. ജൂലായ് 7 ന് ബംഗളൂരുവിൽ നിന്ന് വന്ന് പടിഞ്ഞാറത്തറയിൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (56).
16. ജൂലായ് 7ന് ബംഗളൂരുവിൽ നിന്നെത്തി സ്ഥാപനത്തിൽ നിരീക്ഷണത്തിലായിരുന്ന എടവക സ്വദേശി (36).
17. ജൂലായ് 5 ന് കർണാടകയിൽ നിന്നെത്തിയ ബൈരക്കുപ്പ സ്വദേശി (75).
18. ജൂലായ് ഒന്നിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ പുൽപ്പള്ളി സ്വദേശി (ഒരു വയസ്സ്).
19. ജൂലായ് 7 ന് കർണാടകയിൽ നിന്ന് മുത്തങ്ങ വഴി എത്തിയ പുൽപ്പള്ളി സ്വദേശി (48).
ഇതുവരെ അയച്ച ആകെ സാമ്പിൾ 10,737
ഫലം ലഭിച്ചത് 9,087 ൽ
നെഗറ്റീവ് ഫലം 8,935
പോസിറ്റിവായത് 171
#
രണ്ടു കണ്ടെയ്ൻമെന്റ്
സോണുകൾ കൂടി[box]
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 15 (വേങ്ങൂർ), 16 (പന്നിമുണ്ട) വാർഡുകൾ