മാനന്തവാടി: വീട്ടു വളപ്പിൽ നട്ട് വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ഷറഫുദ്ദീനും സംഘവും വാളാട് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.വാളാട് സ്വദേശിയായ കരിമ്പനാൽ വീട്ടിൽ കെ.എസ്.സുരേഷി (51) നെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഇയാൾ താമസിക്കുന്ന വീടിന്റെ മുറ്റത്തു നിന്നാണ് 160 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുരേഷ് വെങ്ങാലികുന്നേൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹാഷിം.കെ, മഹേഷ്.കെ, അനില കെ.സി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.