മാനന്തവാടി: കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലുള്ള യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി. ഇയാൾക്ക് കാര്യമായ പരിക്കില്ല. തുടർപരിശോധനകൾക്കു ശേഷം റൂമിലേക്ക് മാറ്റിയ യുവാവിന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇയാൾക്ക് പ്രാഥമിക ചികിത്സ നൽകി.മാനന്തവാടി ജില്ല ആശുപത്രിയിലെ കൊവിഡ് സെന്ററിലെ പേ വാർഡിന്റെ ഒന്നാം നിലയിൽ നിന്നു ഗൂഡലൂർ സ്വദേശിയായ യുവാവ് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചാടിയത്. ഇന്നലെ രാവിലെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു ഇയാളെ. ലഹരി കിട്ടാത്തതിലുള്ള അസ്വസ്ഥതയാണ് ചാടാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.