മാനന്തവാടി: അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നീളം കൂടിയ വെണ്ടയ്ക്ക വയനാട്ടിൽ. 2I ഇഞ്ചാണിതിന്റെ നീളം. മാനന്തവാടിയിലെ ജൈവകർഷകനായ തച്ചറോത്ത് ബാബുവിന്റെ കൃഷിയിടത്തിലാണ് ഈ നീളൻ വെണ്ടയ്ക്കയുള്ളത്. 'ആനക്കൊമ്പൻ' ഇനത്തിൽപ്പെട്ട വെണ്ടയുടെ വിത്തുകൾ, ബാബു പേരാമ്പ്രയിലെ സഹോദരന്റെ പക്കൽ നിന്ന് കൊണ്ടുവന്ന് നടുകയായിരുന്നു. വിത്തിന് വേണ്ടി നിർത്തിയ വെണ്ടയ്ക്ക 'നിർത്താതെ' വളരുന്നത് കണ്ടപ്പോൾ കൃഷി ഓഫീസർ ബിനോയിയെ വിവരമറിയിച്ചു. ആള് ചില്ലറക്കാരനല്ലെന്ന് തിരിച്ചറിഞ്ഞ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ "ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സി" ൽ ഇടംനേടുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കോഫി ബോർഡിൽ നിന്ന് വിരമിച്ച വീട്ടിൽ വളർത്തുന്ന പശുക്കളുടെ ചാണകമാണ് വളമായുപയോഗിക്കുന്നത്. തക്കാളി, കാബേജ്, ചീര, മുളക്, കാരറ്റ്, ബീറ്റ്‌റൂട്ട്, മുരിങ്ങ, പയർ, വഴുതന തുടങ്ങിയവയൊക്കെ ഈ ജൈവകർഷകൻ വീട്ടാവശ്യങ്ങൾക്കായി സ്വന്തമായുണ്ടാക്കുന്നുണ്ട്.