മാനന്തവാടി: ക്വാറന്റൈൻ, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് രണ്ട് പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. എടവക ഗ്രാമ പഞ്ചായത്തിലെ എള്ളുമന്ദം സ്വദേശിക്കെതിരെ കൊവിഡ് മാനദണ്ഡ ലംഘനത്തിനും മാനന്തവാടി നഗരസഭ പരിധിയിലെ അമ്പുകുത്തി സ്വദേശിയായ യുവാവിനെതിരെ ക്വാറന്റയിൻ ലംഘനത്തിനുമാണ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള എപ്പിഡമിക് ഓർഡിനൻസ് പ്രകാരം കേസെടുത്തത്. എള്ളുമന്ദത്ത് നവവധുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവിടെ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.