കൽപ്പറ്റ: ഹയർ സെക്കൻഡറി പ്രവേശനസഹായം ലക്ഷ്യം വെച്ച്
കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെൽ, നാഷണൽ സർവിസ് സ്‌കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്കായി വെബിനാർ ഒരുക്കി. ഉന്നത വിദ്യാഭ്യാസ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് മുൻ ജോയിന്റ് എൻട്രൻസ് കമ്മീഷണർ ഡോ. രജുകൃഷ്ണൻ ക്ലാസ്സ് നയിച്ചു. കരിയർ ഗൈഡൻസ് ജില്ലാ ജോയിന്റ് കോ ഓർഡിനേറ്റർ മനോജ് ജോൺ ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷ തയ്യാറാക്കുന്നത് സംബന്ധിച്ച് ക്ലാസെടുത്തു.
പ്രിൻസിപ്പൽ എ. സുധാറാണി വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ എം.കെ.അനിൽകുമാർ, കരിയർ ഗൈഡൻസ് ജില്ലാ കോ ഓർഡിനേറ്റർ സി.ഇ.ഫിലിപ്പ്, ജില്ലാ കൺവീനർ കെ.ബി.സിമിൽ, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ കെ. എസ്.ശ്യാൽ, സ്റ്റാഫ് സെക്രട്ടറിമാരായ വിജി വിശ്വേഷ്, എ.ഡി. പ്രവീൺ, കരിയർ കോ ഓർഡിനേറ്റർ കെ.പ്രസാദ്, സൗഹൃദ കോ ഓർഡിനേറ്റർ കെ.ഷാജി എന്നിവർ സംസാരിച്ചു.