മാനന്തവാടി: കേന്ദ്രം അനുമതി നൽകിയ ബംഗളൂരു - മൈസൂർ - വയനാട് - മലപ്പുറം ഇക്കോണമി കോറിഡോർ പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുത്താൻ ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ സർക്കാർ തള്ളിക്കളയണമെന്ന് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

രാത്രിയാത്രാ നരോധനമില്ലാത്ത ഈ റൂട്ടിലൂടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോവുന്നുണ്ടു്. കേരളത്തിൽ, പ്രത്യേകിച്ച് മലബാറുകാർക്ക് രാത്രിയിൽ യാത്ര ചെയ്ത് കർണാടകയിലെത്താൻ കഴിയുന്ന ഏകവഴി വികസിപ്പിക്കാനുള്ള പദ്ധതി അട്ടിമറിക്കാൻ പല തരത്തിൽ കുപ്രചാരണങ്ങൾ നടത്തുകയാണ് ചിലർ. ഇത് അംഗീകരിക്കാനാവില്ല. ദേശീയപാത പദ്ധതി സംബന്ധിച്ച് വയനാട് എം.പി രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണം.

പ്രസിഡന്റ് കെ.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.വി മഹേഷ്, എൻ.പി. ഷിബി, എം.വി. സുരേന്ദ്രൻ, എൻ.വി.അനിൽകുമാർ, എം.കെ. ശിഹാബുദ്ദീൻ, കെ.എക്‌സ്. ജോർജ്, സി.കെ. സുജിത്, ഇ.എ. നാസിർ, ജോൺസൺ ജോൺ, കെ.ഷാനസ് എന്നിവർ പ്രസംഗിച്ചു.