ഇരുളം : മൂന്നാനക്കുഴി - ഇരുളം പാതയിൽ പാമ്പ്ര കാപ്പിത്തോട്ടത്തിന് സമീപം റോഡിടിഞ്ഞ് ടിപ്പർ ലോറി കൊക്കയിലേയ്ക്ക് മറിഞ്ഞു. ആർക്കും പരിക്കില്ല.
നിർമ്മാണ പ്രവൃത്തിയ്ക്കുള്ള കരിങ്കല്ലുമായി ലോറി ഇരുളം ഭാഗത്തേക്ക് പോകുകയായിരുന്നു. എതിർവശത്ത് നിന്ന് വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. മഴവെള്ളമൊഴുകി മണ്ണ് കുതിർന്നതാണ് റോഡ് ഇടിയാൻ ഇടയാക്കിയത്.
നിറയെ യാത്രക്കാരുമായി ബസ്സുകൾ കടന്നുപോകുന്ന ഈ വഴിയിൽ, ഇതേ സ്ഥലത്ത് മുമ്പും സമാന അപകടങ്ങളുണ്ടായിട്ടുണ്ട്.