മീനങ്ങാടി: ' ഹരിതം ജീവനസമൃദ്ധി ' കാമ്പയിനിന്റെ ഭാഗമായി എ ഐ വൈ എഫ് കൊളഗപ്പാറ യൂണിറ്റ് സ്വകാര്യ വ്യക്തിയുടെ രണ്ടേക്കർ പോളി ഹൗസ് ഏറ്റെടുത്തു. വെണ്ട, ചീര, തക്കാളി, പച്ചമുളക്, വഴുതന, പയർ എന്നിങ്ങനെ പച്ചക്കറികളും കിഴങ്ങ് വർഗങ്ങൾ, വാഴ, മീൻ തുടങ്ങി വിവിധയിനം കൃഷിയാണ് ഇവിടെ നടത്തുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം സി പി ഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എൻ.ഫാരിസ്, ജോയിന്റ് സെക്രട്ടറി സജി വർഗീസ്, മീനങ്ങാടി യുണിറ്റ് സെക്രട്ടറി ബിനു വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.