karkil
കാക്കവയൽ ജവാൻ സ്മൃതിയിൽ അസി. കളക്ടർ ബൽപ്രീത് സിംഗ് പുഷ്പചക്രം അർപ്പിക്കുന്നു



കൽപ്പറ്റ: കേരള സ്റ്റേറ്റ് എക്‌സ് സർവിസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി ആചരിച്ചു. കാക്കവയലിൽ ജവാൻ സ്‌മൃതിയിൽ അസി. കളക്ടർ ബൽപ്രീത് സിംഗ് പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ ചടങ്ങ് ഉദ്ഘാട്‌നം ചെയ്തു. ചടങ്ങിൽ കെ.എസ്.ഇ.എസ്.എൽ വൈസ് പ്രസിഡന്റ്‌ ജോയ്‌ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എൻ.ഡി.അപ്പച്ചൻ, തോമസ്.പി.എ ,കേണൽ ഹരിദാസൻ.വി, ജി.സി.അംഗം മധു, രവീന്ദ്രൻ കോട്ടത്തറ എന്നിവർ സംസാരിച്ചു.