അമ്പലവയൽ: റിട്ട. എസ്.ഐ അമ്പലവയൽ അരത്തമ്മമൂട്ടിൽ എ.പി.മാത്യു (സാബു, 58) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: ടിന്റു മാത്യു (അദ്ധ്യാപിക, അസംപ്ഷൻ യു പി സ്‌കൂൾ), ടിനു (അസി. മാനേജർ, എ സി സി സിമന്റ്സ്). മരുമക്കൾ: അജീഷ് (അദ്ധ്യാപകൻ, മുണ്ടേരി ജി വി എച്ച് എസ് എസ് ), സ്‌നേഹ.