പുൽപ്പള്ളി: പള്ളിച്ചിറയിൽ വനാതിർത്തിയിൽ മേയാൻ വിട്ട പശുവിനെ വന്യജീവി ആക്രമിച്ചു. പള്ളിച്ചിറ ചാത്തമംഗലം രാമകൃഷ്ണന്റെ പശുവാണ് ആക്രമണത്തിനിരയായത്. ചെന്നായയാണെന്ന് സംശയിക്കുന്നു. കഴുത്തിനാണ് പരിക്ക്. വന്യജീവിയെ കണ്ടെത്താനായി പരിസരത്ത് കാമറ സ്ഥാപിച്ചിട്ടുണ്ട്.