കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ

15 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ.

ഇതിനകം രോഗം ബാധിച്ചവരുടെ എണ്ണം 384 ലേക്ക് ഉയർന്നു. ഇതിൽ 202 പേർ രോഗമുക്തരായി. ഒരാൾ മരിച്ചു. നിലവിൽ 181 പേരാണ് ചികിത്സയിലുളളത്. ഇതിൽ 176 പേരും ജില്ലയിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു പേരും കണ്ണൂരിൽ ഒരാളുമുണ്ട്.
ഇന്നലെ പോസിറ്റിവായവരിൽ മൂന്ന് പേർ വിദേശത്ത് നിന്നു എത്തിയവരാണ്. 10 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്നവരും.

നിരീക്ഷണത്തിൽ 2,827 പേർ

ഇന്നലെ പുതുതായി ഉൾപ്പെട്ട കോവിഡുമായി 221 പേരടക്കം 2,827 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. 308 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ഇതുവരെ പരിശോധനയ്ക്കയച്ച 14,376 സാമ്പിളിൽ 13,300 പേരുടെ ഫലം ലഭിച്ചു. ഇതിൽ 12,916 പേരുടേത് നെഗറ്റീവാണ്. 384 പേരുടേത് പോസിറ്റീവും.

പോസിറ്റീവായവർ:

ജൂലായ് 12 ന് അബുദാബിയിൽ നിന്നു വന്ന തരുവണ സ്വദേശി (32), ജൂലായ് എട്ടിന് ഉത്തർപ്രദേശിൽ നിന്ന് വന്ന മുള്ളൻകൊല്ലി സ്വദേശി (4), ജൂലായ് 13 ന് ബംഗളൂരുവിൽ നിന്നെത്തിയ എടവക സ്വദേശി (28), ജൂലായ് 22 ന് ബംഗളൂരുവിൽ നിന്നു വന്ന മുട്ടിൽ സ്വദേശി (54), ജൂലായ് 22ന് തമിഴ്‌നാട്ടിൽ നിന്നു വന്ന തിരുനെല്ലി സ്വദേശി (53), ജൂലായ് 22 ന് ബംഗളൂരുവിൽ നിന്നു വന്ന ചീരാൽ സ്വദേശി (34), ജൂലായ് 23 ന് വെല്ലൂരിൽ നിന്ന് വന്ന എടവക സ്വദേശികൾ (30, 27), ജൂലായ് നാലിന് ഡൽഹിയിൽ നിന്ന് വന്ന കേണിച്ചിറ സ്വദേശിയായ സ്റ്റാഫ് നഴ്‌സ് (32), ജൂലായ് 18ന് ജർമ്മനിയിൽ നിന്ന് വന്ന കേണിച്ചിറ സ്വദേശി (40), ജൂലായ് 11 ന് ഖത്തറിൽ നിന്ന് വന്ന കാക്കവയൽ സ്വദേശി (43), ഇന്നലെ ബംഗളൂരുവിൽ നിന്നു മുത്തങ്ങയിലെത്തിയ തരിയോട് സ്വദേശി (32), നഞ്ചങ്കോട് പോയി വന്ന ലോറി ‌ഡ്രൈവറായ ചുള്ളിയോട് സ്വദേശി (27).

സമ്പർക്കത്തിലൂടെ:

ബത്തേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശികൾ (55, 37), തമിഴ്‌നാട്ടിലെ നെല്ലകോട്ട സ്വദേശികൾ (23, 19), പൂളവയൽ സ്വദേശി (29), ചേരമ്പാടി സ്വദേശി (36), നൂൽപ്പുഴ സ്വദേശി (48), കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ കോട്ടത്തറ സ്വദേശി (55), തൊണ്ടർനാട് സ്വദേശിയുടെ സമ്പർക്കത്തിലുള്ള വഞ്ഞോട് സ്വദേശികൾ.(52, 25, 49), കുറുക്കൻമൂല സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശി (22), നിലവിൽ ചികിത്സയിലുള്ള പയ്യമ്പള്ളി സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള പയ്യമ്പള്ളി സ്വദേശിനി (48), ഇപ്പോൾ ചികിത്സയിലുള്ള അഞ്ചാംമൈൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയുടെ മകൾ (3), ബത്തേരിയിലെ ആംബുലൻസ്‌ ഡ്രൈവറായ കല്ലുവയൽ സ്വദേശി (37).