velappan

മാനന്തവാടി: നക്സൽ പ്രസ്ഥാനത്തിന്റ മുൻനിരക്കാരിലൊരാളും പിന്നീട് സി.പി.എം പ്രവ‌ർത്തകനും കെ.എസ്.ടി.എ നേതാവുമായിരുന്ന കെ.വേലപ്പൻ (77) നിര്യാതനായി. പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ.പി.എസിൽ അദ്ധ്യാപകനായിരുന്നു.

രക്തസാക്ഷിയായ നക്സലൈറ്റ് .വർഗീസിന്റെ സഹപാഠിയാണ്. നക്‌സൽ നേതാവായിരുന്ന ജ്യേഷ്ഠസഹോദരൻ തേറ്റമല കൃഷ്ണൻകുട്ടിയ്ക്ക് പിറകെയാണ് പ്രസ്ഥാനവുമായി അടുത്തത്. പുല്പളളി, കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസുകളിൽ കൊടിയ മർദ്ദനം നേരിടേണ്ടി വന്നിട്ടുണ്ട്.അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നു.

ഭാര്യ: ജയലക്ഷ്മി. മകൾ: അരുഷ (അദ്ധ്യാപിക). മരുമകൻ: ബെബിൻ.