ആലപ്പുഴ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 66 കേസുകളിൽ 77 പേരെ അറസ്റ്റുചെയ്തു. 11 വാഹനങ്ങൾ പിടിച്ചെടുത്ത് 47,200രൂപ ഈടാക്കി. മാസ്‌ക് ഉപയോഗിക്കാത്തതിന് 194 പെറ്റി കേസും സാമൂഹിക അകലം പാലിക്കാതിരുന്നതിന് 71 കേസും ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 13 കേസും കണ്ടെയിൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ സമയക്രമം പാലിക്കാതിരുന്നതിന് ആറും കണ്ടെയിൻമെന്റ് സോണിലൂടെ യാത്രചെയ്തതിന് 34 കേസും നിരോധിത മേഖലയിൽ മത്സ്യവില്പന നടത്തിയതിന് ഒൻപതും നിരോധിത മേഖലയിൽ മത്സ്യബന്ധനത്തിന് വള്ളം ഇറക്കിയതിന് എട്ടും കേസുകൾ രജിസ്റ്റർ ചെയ്തു.