vv

ആലപ്പുഴ: കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസ നയം സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് ധീവരസഭ ജനറൽ സയക്രട്ടറി വി. ദിനകരൻ പ്രസ്താവനയിൽ പറഞ്ഞു. ഡോ. കസ്തൂരി രംഗൻ അദ്ധ്യക്ഷനായ സമതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചത്. കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കി സ്വയം ഭരണാവകാശമുള്ള കോളേജുകളാക്കി മാറ്റുന്നതോടെ സംവരണ സമുദായങ്ങൾക്കുള്ള സാമുദായിക സംവരണം അട്ടിമറിക്കാൻ സാദ്ധ്യതയു ഉണ്ട്. ഇത് പരിഗണിച്ച് കോളേജുകളുടെ അഫിലിയേഷൻ നിലനിറുത്തി സർവകലാശാലകളുടെ ഘടക കോളേജുകളാക്കണം.

പിന്നാക്ക വിഭാഗങ്ങളുടെ ആശങ്ക അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെക്കും വി.ദിനകരൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

.