ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ ലൈബ്രറി പുസ്തക സമാഹരണയജ്ഞം,
എടത്വ സർക്കിൾ ഇൻസ്പെക്ടർ ദ്വിജേഷ് യൂത്ത് മൂവ്മെന്റ് കൺവീനർ വികാസ് ദേവന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ യൂത്ത് മൂവ്മെന്റ് ചെയർമാൻ സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
സൗത്ത് യൂണിയൻ ചെയർമാൻ ജെ. സദാനന്ദൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കൺവീനർ അഡ്വ. പി. സുപ്രമോദം, ജോ. കൺവീനർ എ.ജി. സുഭാഷ്, കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു, യൂണിയൻ വൈദിക സമിതി കൺവീനർ ശ്യാം ശാന്തി,വനിതാ സംഘം യൂണിയൻ കൺവീനർ ഇൻ ചാർജ് വിമല പ്രസന്നൻ, വൈസ് ചെയർപെഴ്സൺ ശ്രീജ രാജേഷ്, സിമ്മി ജിജി, 777-ാം നമ്പർ ശാഖ പ്രസിഡന്റ് സന്തോഷ് എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്മെന്റ് കൺവീനർ വികാസ് ദേവൻ സ്വാഗതവും കേന്ദ്ര സമിതി അംഗം പീയുസ് പി. പ്രസന്നൻ നന്ദിയും പറഞ്ഞു. ബി.എസ്.ബിജു മണപ്രവേദി പുസ്തകങ്ങൾ സംഭാവന നൽകി.