karshakamorcha

ആലപ്പുഴ: കണ്ടെയിൻമെന്റ് സോണായ കാവാലം പഞ്ചായത്ത് നാലാം വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് കർഷകമോർച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് ബി.ജെ.പി കാവാലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. അനൂപിന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുരേഷ് പര്യാത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.പി. സുരേഷ് കുമാർ, സജീവ് രാജേന്ദ്രൻ,സുഗതൻ, ശ്രീവത്സൻ, ബിജു തുടങ്ങിയവർ പങ്കെടുത്തു.